കനേഡിയന്‍ തൊഴില്‍ വിപണിയിലെ മാന്ദ്യം സമീപകാല കുടിയേറ്റക്കാർക്കും വിദ്യാര്‍ത്ഥികൾക്കും തിരിച്ചടി നേരിട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ജൂലൈയിലെ ലേബര്‍ ഫോഴ്‌സ് സര്‍വേ തൊഴില്‍ വിപണിയിലെ മോശം സാഹചര്യം രാജ്യത്തെ യുവാക്കളെയും സമീപകാല കുടിയേറ്റക്കാരെയും പ്രതികൂലമായി ബാധിച്ചതായി സർവേ കണ്ടെത്തി. സമ്പദ്‌വ്യവസ്ഥയിൽ 2,800 തൊഴിലസരങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ മാസം 6.4 ശതമായി തുടരുന്നതായും ഏജൻസി റിപ്പോർട്ട് പറയുന്നു.
കോവിഡ് പാന്‍ഡെമിക്കിന് ശേഷം ജൂലൈയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ തൊഴില്‍ നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിലില്ലായ്മാ നിരക്ക് ജൂലൈയില്‍ 3.1 ശതമാനം പോയിന്റ് വര്‍ധിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 12.6 ശതമാനം ഉയര്‍ന്നുവെന്ന് റിറിപ്പോര്‍ട്ടില്‍ പറയുന്നു.







