dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ടൊറൻ്റോയിൽ ഇന്ന് മൂടൽമഞ്ഞ്, ദൃശ്യപരത പൂജ്യം, ചൂടും; എൻവയോൺമെന്റ് കാനഡ

Reading Time: < 1 minute

ടൊറൻ്റോയിൽ ഇന്ന് രാവിലെ മൂടൽമഞ്ഞും ശേഷം ചൂട് കാലാവസ്ഥ ആയിരിക്കുമെന്നും എൻവയോൺമെന്റ് കാനഡ. രാവിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കാരണം ദൃശ്യപരത പൂജ്യത്തിനടുത്തെത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പടിഞ്ഞാറൻ ഒൻ്റാറിയോ തടാകത്തിൻ്റെ തീരപ്രദേശത്തെ മൂടൽമഞ്ഞ് ബാധിക്കുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.
വാഹനമോടിക്കുമ്പോൾ ദൃശ്യപരത കുറയുകയാണെങ്കിൽ, ലൈറ്റുകൾ ഓണാക്കി സുരക്ഷിതമായ അകലം പാലിക്കുകണെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉച്ചയോടെ മൂടൽ മഞ്ഞ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ന് ടൊറൻ്റോയിലെ ഉയർന്ന താപനില 18 ഡിഗ്രിയിലെത്തുമെന്നും, ഇത് ശരാശരി പകൽ സമയമായ 15 ഡിഗ്രിയേക്കാൾ അല്പം ചൂട് കൂടുതലാണെന്നും ഏജൻസി പറയുന്നു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചൂട് കാലാവസ്ഥ ആയിരിക്കുമെന്നും 20 ഡിഗ്രി സെൽഷ്യസ് ഉയരവുമെന്നും ഏജൻസി പറയുന്നു. എന്നാൽ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായും വെള്ളിയാഴ്ചയും ശനിയാഴ്ചയും ടൊറന്റോയിൽ പകൽ ഉയരം 19 ഡിഗ്രി സെൽഷ്യസും മഴയ്ക്കുള്ള സാധ്യതയുമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *