ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 3, 4 ദിവസങ്ങളില്‍ അമേരിക്കയില്‍ നോർത്തേൺ ലൈറ്റ്സ് കാണാനാകുമെന്ന് അമേരിക്കന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം. സൗരകൊടുങ്കാറ്റുകളെ തുടര്‍ന്നുണ്ടാകുന്ന ‘നോർത്തേൺ ലൈറ്റ്സ്’ അഥവാ ‘ധ്രുവദീപ്‌തി’ (അറോറാ) അമേരിക്കയിലും കാനഡയിലും ഈ ആഴ്‌ച ദൃശ്യമായിരുന്നു. എന്നാല്‍ എത്രനേരം ഈ ആകാശക്കാഴ്‌ച ദൃശ്യമാകും
എന്ന് വ്യക്തമല്ല.
സൗരകൊടുങ്കാറ്റുകള്‍ സജീവമായി തുടരുകയാണ് എന്ന് അമേരിക്കന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിക്കുന്നു. ഇതിനാല്‍ ഓഗസ്റ്റ് 3, 4 തിയതികളിലേക്ക് മിതമായ തോതിലുള്ള ജിയോമാഗ്‌നറ്റിക് കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനായി കാത്തിരിക്കുന്നവര്‍ക്ക് വളരെ ആകാംക്ഷ നല്‍കുന്ന വാര്‍ത്തയാണിത്.ന്യൂയോര്‍ക്കിലും ഐഡഹോ സംസ്ഥാനത്തുമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സ് ദൃശ്യമാവുക എന്നാണ് അമേരിക്കന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.







