ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 66-ലധികം ഇൻവിറ്റേഷൻ നൽകി ഐആർസിസി. പൊതു ബിസി പിഎൻപി നറുക്കെടുപ്പിൽ, എക്സ്പ്രസ് എൻട്രി, ബീസി പിഎൻപി സ്കിൽസ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ 35 ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
എല്ലാ വിഭാഗങ്ങൾക്കിടയിലും കട്ട്ഓഫ് സ്കോർ സമാനമാണ്, എന്നാൽ എക്‌സ്‌പ്രസ് എൻട്രി, സെമി-സ്‌കിൽഡ് സ്ട്രീമുകൾക്ക് മെയ് 14-ലെ മുൻ ജനറൽ ബിസി പിഎൻപി നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 3 പോയിൻ്റ് വർധിച്ചു.
ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻ്ഡ് അസിസ്റ്റൻ്റുമാരും ഇൻസ്ട്രക്ടർമാരോ ആയി പരിചയമുള്ള പ്രൊഫൈലുകളിലേക്ക് 11 ഇൻവിറ്റേഷൻ നൽതി. അതുപോലെ, നിർമ്മാണവുമായി ബന്ധപ്പെട്ട 25 തൊഴിലുകളിൽ പരിചയമുള്ള 11 അപേക്ഷകർക്ക് ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകി. കൂടാതെ, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 9 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ഇൻവിറ്റേഷൻ ലഭിച്ചു.
ബീസി PNP; ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






