നിരന്തരമായി ഉണ്ടാകുന്ന കൊള്ളയടിക്കല്‍, തീവെപ്പ്, വെടിവയ്പ്പ് എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും സഹായം ലഭിക്കുണ്ടെന്ന് എഡ്മന്റണ്‍ പോലീസ്. കുറ്റകൃത്യങ്ങള്‍ നടത്തുന്ന പ്രതികള്‍ക്ക് ഇന്ത്യയില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും ഇവര്‍ക്ക് ഇന്ത്യന്‍ മാഫിയ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇന്ത്യയിലെ ഒരു വ്യക്തിയോ ശൃംഖലയോ ആണ് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവയ്ക്ക് ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ എന്നിവടങ്ങളിലെ സമാന കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മാഫിയ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം എഡ്മന്റണില്‍ താമസിക്കുന്നവരാണ് തീയിടുന്നതും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്നും പോലീസ് പറയുന്നു. എഡ്മന്റണിലെ ദക്ഷിണേഷ്യന്‍ ബില്‍ഡര്‍മാരെ ലക്ഷ്യം വെച്ച് കൊള്ളസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
