dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡയിൽ അസൈലത്തിന് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടത്

Reading Time: < 1 minute

അന്തർദേശീയ വിദ്യാർത്ഥികള്‍ക്ക് അടുത്തിടെ കാനഡ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ത്യക്കാർ അടക്കമുള്ളവർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.  എന്നത്തേക്കാളും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നുണ്ടെങ്കിലും, വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സിസ്റ്റത്തിന് കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികള്‍ അനുസരിച്ച്, ഓരോ 10 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളില്‍ ഏകദേശം മൂന്ന് പേര്‍ക്ക് മാത്രമേ സ്ഥിരതാമസാവകാശം ലഭിക്കൂ. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള അസൈലം ക്ലെയിം കാനഡയിൽ വർധിച്ചു വരികയാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭയാനകമായ കാരണങ്ങളാലോ പീഡന ഭയത്താലോ നിങ്ങളുടെ മാതൃരാജ്യത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ഒരാളാണെങ്കിൽ, നിങ്ങൾക്ക് അഭയാർത്ഥിയായി കാനഡയിലേക്ക് വരാൻ അർഹതയുണ്ടായേക്കാം. കാനഡ അഭയാർത്ഥികൾക്ക് നിരവധി ഇമിഗ്രേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അവർക്ക് രാജ്യത്ത് ജോലി ചെയ്യാനും ജീവിക്കാനും അവസരം നൽകുന്നു. ഒരു അഭയാർത്ഥിയായി കാനഡയിലേക്ക് എങ്ങനെ കുടിയേറാമെന്ന് നോക്കാം.

അപേക്ഷാ നടപടിക്രമങ്ങൾ

എൻട്രി പോയിന്റ് അല്ലെങ്കിൽ ഇൻലാൻഡ്‌ റിക്വസ്റ്റ്

വിമാനത്താവളങ്ങൾ, കരമാർഗ്ഗം തുടങ്ങി അംഗീകൃത മാർഗ്ഗങ്ങളിലൂടെ കാനഡയിലെത്തുന്നവർ അസൈലം ക്ലെയിം ചെയ്യണം . കാനഡയിൽ തന്നെ താമസിക്കുന്നവർ അസൈലം ക്ലെയിം ചെയ്യുന്നതിനോ ഓൺലൈനായി അപേക്ഷിക്കുന്നതിനോ ആയി ഐആർസിസി ഓഫീസ് സന്ദർശിക്കണം.

ബേസിക് ഓഫ് ക്ലെയിം ഫോം ( ബിഒസി )

അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആദ്യത്തെ പടിയാണ് ഇത്. അസൈലം അപേക്ഷിക്കുന്നതിനുള്ള കാരണം ഇവിടെ വ്യക്തമാക്കണം. റഫ്യൂജി പ്രൊട്ടക്ഷൻ ഡിവിഷന് ആണ് ഇത് സമർപ്പിക്കേണ്ടത്.

റഫ്യൂജി പ്രൊട്ടക്ഷൻ ഡിവിഷൻ (ആർപിഡി)

അസൈലവുമായി ബന്ധപ്പെട്ട ക്ലെയിമുകളിൽ തീരുമാനം എടുക്കുന്നത് ആർപിഡി ആണ്. അപേക്ഷകർക്ക് സ്വയമോ അല്ലെങ്കിൽ പണം നൽകി പ്രതിനിധികളെ നിയമിച്ചോ ക്ലെയിം ഫയൽ ചെയ്യാം.

ഹിയറിങ് നടപടികൾ

മതിയായ രേഖകളും മറ്റുമായി വിധികർത്താവിന് മുന്നിൽ ഹാജറാവണം. അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകണം.

തെരഞ്ഞെടുപ്പ്

കേസിന്റെ മെറിറ്റ് അനുസരിച്ചാണ് തീരുമാനം. ആർപിഡി ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കും. ആവശ്യകതകൾ ന്യായമാണെങ്കിൽ അസൈലം നൽകുകയും അല്ലെങ്കിൽ നിരാകരിക്കുകയും ചെയ്യും.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *