മെയ് മാസത്തെ ഭവന വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21.7 ശതമാനം കുറഞ്ഞതായി ടൊറൻ്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ്. എന്നാൽ പുതിയ ലിസ്റ്റിങുകൾ വർധിച്ചതായും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിലെ 8,960 വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ 7,013 വീടുകൾ ഈ മാസത്തിൽ കൈ മാറിയതായി ബോർഡ് പറയുന്നു. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ ഭവന വില വർഷം തോറും 2.5 ശതമാനം കുറഞ്ഞ് 1,165,691 ഡോളറായി. പുതിയ ലിസ്റ്റിങുകൾ ഇതേ കാലയളവിൽ 21.1 ശതമാനം ഉയർന്നു. കഴിഞ്ഞ മാസം 18,612 പ്രോപ്പർട്ടികളുടെ വിൽപ്പന നടന്നിരുന്നു.
ടൊറൻ്റോയിൽ ഭവന വിൽപ്പന കുറഞ്ഞു
Reading Time: < 1 minute





