dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

CEC എക്സ്പ്രസ് എൻട്രി; 400 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

CEC-എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 400 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. 547 അല്ലെങ്കിൽ അതിന് മുകളിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഈ വർഷം ഇതുവരെയുള്ള സിഇസി നറുക്കെടുപ്പുകളുടെ ഏറ്റവും ഉയർന്ന സിആർഎസാണിത്. എന്നാൽ മുൻ CEC നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കട്ട്ഓഫ് സ്‌കോർ 8-പോയിൻ്റ് വർധിച്ചിട്ടുണ്ട്.
നവംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 733 ഉദ്യോ​ഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ഇൻവിറ്റേഷൻ നൽകിയിരുന്നു. 812 അല്ലെങ്കിൽ അതിന് മുകളിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുള്ള എല്ലാ എക്‌സ്‌പ്രസ് എൻട്രി വിഭാഗങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിന് പരി​ഗണിച്ചത്. ഒക്‌ടോബർ 21-ലെ മുൻ പിഎൻപി നറുക്കെടുപ്പിനെ അപേക്ഷിച്ച് CRS കട്ട്ഓഫ് സ്‌കോർ 21 പോയിൻ്റ് വർധിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *