dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ലിസ്റ്റീരിയ; ബീഫ് ജെല്ലി റ്റങ് തിരിച്ചുവിളിച്ച് CFIA

Reading Time: < 1 minute

ഒൻ്റാറിയോയിൽ വിറ്റയിച്ച നിരവധി ബ്രാൻഡുകളുടെ ബീഫ് ജെല്ലി റ്റങ് തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ലിസ്റ്റീരിയ മലിനീകരണ സാധ്യതയുള്ളതിനാലാണ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചിരിക്കുന്നത്. ലേബൽ ചെയ്ത് ബ്രാൻഡ് ഇല്ലാത്ത ഉൽപ്പനങ്ങളും തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നതായും ഏജൻസി അറിയിച്ചു.
ടൊറൻ്റോ നഗരത്തിൽ കഴിഞ്ഞ ദിവസം രണ്ട് ലിസ്റ്റീരിയ കേസുകൾ സ്ഥിരീകരിച്ചതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കിയിരുന്നു. റോസ്‌ഡെയ്ൽ, അനെക്‌സ്, ഫോറസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ സമ്മർഹിൽ മാർക്കറ്റ് വിൽക്കുന്ന സ്ലൈസ് ചെയ്ത റെഡി-ടു-ഈറ്റ് മീറ്റിലാണ് ബാക്ടീരിയ കണ്ടെത്തിയത്.
ഉൽപന്നങ്ങൾ കടകളിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നും വാങ്ങിയ സ്ഥലത്ത് തിരികെ നൽകണമെന്നും ഉപഭോക്താക്കളോട് ഏജൻസി പറയുന്നു.
ലിസ്റ്റീരിയയുടെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടണമെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു. പ്രായമായവരും ഗർഭിണികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോ​ഗം വരാനുള്ള സാധ്യത കൂടുതലാണ്.
പാകം ചെയ്യാത്ത പച്ചക്കറികള്‍, തിളപ്പിക്കാത്ത പാല്‍, വൃത്തിയാക്കാത്ത മാംസം തുടങ്ങി ഭക്ഷണത്തിലൂടെ ശരീത്തില്‍ ഹാനികരമായ ബാക്ടീരിയ കയറിക്കൂടാന്‍ സാധ്യത നിരവധിയാണ്. ഇത്തരത്തില്‍ ശരീരത്തിലേക്കെത്തുന്ന ഒരു അണുബാധയാണ് ലിസ്റ്റീരിയോസിസ്. മണ്ണ്, വെള്ളം, മൃഗങ്ങളുടെ വിസര്‍ജ്യം എന്നിവയില്‍ കാണപ്പെടുന്ന ലിസ്റ്റീരിയ എന്ന വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയയാണ് ലിസ്റ്റീരിയോസിസിനു കാരണമാവുന്നത്.

ലിസ്റ്റീരിയോസിസ് ബാധയുടെ ലക്ഷണങ്ങള്‍

പനി
ഓക്കാനം
മലബന്ധം
വയറിളക്കം
ഛർദ്ദി
തലവേദന
പേശി വേദന

ലിസ്റ്റീരിയോസിസ് പകരുന്നത് എങ്ങനെ

പാകംചെയ്യാത്ത പച്ചക്കറികളും മാംസവും
തിളപ്പിക്കാത്ത പാലും പാല്‍ ഉത്പന്നങ്ങളും
ധാന്യത്തിന്റെ മുളകള്‍ ഉണക്കിയ കടല്‍ ഭക്ഷണങ്ങൾ

Leave a comment

Your email address will not be published. Required fields are marked *