അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദത്തെ എതിര്‍ത്ത് അമേരിക്ക. ചൈനയുടെ വാദത്തെ ശക്തമായി എതിര്‍ക്കുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമായിട്ടാണ് അമേരിക്ക കണക്കാക്കുന്നത് എന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.
അരുണാചല്‍ പ്രദേശിനെ ‘ചൈനയുടെ അവിഭാജ്യമായ ഭാഗം’ എന്ന് ചൈനീസ് സൈന്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് വാഷിങ്ടണിന്റെ പ്രതികരണം. യഥാര്‍ത്ഥ നിയന്ത്രണ രേഖയെ മറികടന്ന് നുഴഞ്ഞു കയറ്റങ്ങളിലൂടെയോ കയ്യേറ്റങ്ങളിലൂടെയോ സൈന്യത്തിന്റെയോ സിവിലിയന്റെയോ പ്രാദേശിക അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്നും വേദാന്ത് പട്ടേല്‍ പറഞ്ഞു.







