അടുത്ത ഏതാനും ദിവസങ്ങളിൽ ടോറന്റോയിൽ മഴ ഉണ്ടാകുമെന്ന് നിരീക്ഷിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ടോറന്റോയിലും ജിടിഎയുടെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞിനും സാധ്യത ഉണ്ടെന്ന് സൂചന ഉണ്ട്. മൂടൽ മഞ്ഞിനെ തുടർന്ന് വിസിബിലിറ്റി പൂജ്യത്തിലും താഴേക്ക് എത്താൻ സാധ്യത ഉണ്ടെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്കും വ്യാഴാഴ്‌ച വൈകി മുതൽ വെള്ളിയാഴ്ച രാവിലെ വരെയുമാണ് മഴ പ്രവചിക്കുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മഴ ആരംഭിക്കും. വ്യാഴാഴ്ച, 60 ശതമാനം മഴയ്ക്കുള്ള സാധ്യതയും ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസ് വരെയും കാലാവസ്ഥാ നിരീക്ഷകൻ ക്രിസ് പോട്ടർ പ്രവചിക്കുന്നു . വ്യാഴാഴ്‌ച വൈകിട്ടോടെ മഴ കുറയും. വെള്ളിയാഴ്‌ച രാവിലെ ഇത് പൂർണ്ണമായി അവസാനിക്കും.
