കാനഡ ചൈല്‍ഡ് ബെനിഫിറ്റ്(CCB) തുക അടുത്ത ആഴ്ച മുതല്‍ വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍. കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) എന്നത് 2018 മുതല്‍ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകൾക്കായി കുടുംബങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ്. ഈ ആനുകൂല്യം മുൻ വർഷത്തെ കുടുംബ അറ്റവരുമാനം, കുട്ടികളുടെ പ്രായം എന്നിവയെ അടിസ്ഥാനമാക്കിയാണ് നൽകുക.
കഴിഞ്ഞ വര്‍ഷം ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി ആന്വല്‍ കാനഡ ചൈല്‍ഡ് ബെനിഫിറ്റ് പേയ്‌മെന്റ് സര്‍ക്കാര്‍ 7,437 ഡോളറായി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം തുക വര്‍ധിപ്പിക്കുമെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെലവപ്‌മെന്റ്കാനഡ അറിയിച്ചു. 2024 ല്‍ കുട്ടികളുടെ നികുതി അടവ് 4.7 ശതമാനം വര്‍ധിപ്പിക്കും. അതിനാല്‍ ആറ് വയസ്സിന് താഴെയുള്ള കുട്ടിക്ക് പരമാവധി ആനുകൂല്യം 350 ഡോളറായി വര്‍ധിക്കും. അതായത് 7,437 ഡോളറില്‍ നിന്നും 7,787 ഡോളറായി ഉയരും.
കാനഡ ചൈല്‍ഡ് ബെനിഫിറ്റ്: ആനുകൂല്യം അടുത്ത ആഴ്ച മുതല്‍ വര്‍ധിക്കും

Reading Time: < 1 minute