സറേയില്‍ കാണാതായ ഇന്ത്യന്‍ വംശജയായ 19 കാരിക്കായുള്ള തിരച്ചില്‍ തുടരുന്നു. ഒരു മാസം മുമ്പാണ് സിമ്രാന്‍ ഖത്ര എന്ന യുവതിയെ സറേയിലെ ബിയര്‍ ക്രീക്കിന് സമീപം കാണാതായത്. ഏപ്രില്‍ 27 ന് വൈകിട്ട് 6.30 നാണ് സിമ്രാനെ കാണാതായത്. 88 അവന്യുവില്‍ വെച്ചാണ് സിമ്രാനെ അവസാനമായി കണ്ടത്. കാണാതാകുമ്പോള്‍ കറുത്ത ഹൂഡിയും ചാരനിറത്തിലുള്ള പാന്റും ധരിച്ചിരുന്നു.
സിമ്രാനു വേണ്ടിയുള്ള തിരച്ചില്‍ സാധ്യമായ രീതികളെല്ലാം അവലംബിച്ച് ഊർജിതമായി തുടരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പൊതുജനങ്ങളുടെ സഹായവും പോലീസും കുടുംബവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബിയര്‍ ക്രീക്ക് പാര്‍ക്കില്‍ പലയിടങ്ങളിലായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
സറേയില്‍ ഇന്ത്യന്‍ യുവതിയെ കാണാതായ സംഭവം; തിരച്ചില്‍ ഊർജിതമാക്കിയതായി പോലീസ്
Reading Time: < 1 minute






