വാഷിംഗ്ടണ്: യു.എസിസ് ഏറ്റവും കൂടുതല് ആളുകള് സംസാരിക്കുന്ന വിദേശഭാഷകളില് തെലുങ്ക് പതിനൊന്നാം സ്ഥാനത്ത്. കൂടാതെ അമേരിക്കയില് ഹിന്ദിക്കും ഗുജറാത്തിക്കു ശേഷം ഏറ്റവും കൂടുതല് പേര് സംസാരിക്കുന്ന ഇന്ത്യന് ഭാഷകളില് മൂന്നാമതാണ് തെലുങ്ക്. തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 2016ല് 3.2 ലക്ഷമായിരുന്നെങ്കില് 2014ല് അത് 12.3 ലക്ഷമായി ഉയര്ന്നു. ഏകദേശം നാലിരട്ടിയുടെ വര്ധനവാണ് ഉണ്ടായതെന്ന് യുഎസ് സെൻസസ് ബ്യൂറോയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്ട്ടില് പറയുന്നു. കാലിഫോര്ണിയയിലാണ് ഏറ്റവും കൂടുതല് തെലുങ്കര് താമസിക്കുന്നത്. രണ്ട് ലക്ഷമാണ് ഇവിടുത്തെ തെലുങ്കരുടെ ജനസംഖ്യ. ടെക്സാസ്- 1.5 ലക്ഷം, ന്യൂജേഴ്സി- 1.1 ലക്ഷം എന്നിങ്ങനെയാണ് യു.എസിലെ മറ്റ് സ്ഥലങ്ങളിലെ തെലുങ്കരുടെഎണ്ണം. ഇല്ലിനോയിസ് – 83,000, ജോർജിയ – – 52,000, വിർജീനിയ 78,000 തുടങ്ങിയ സംസ്ഥാനങ്ങളിലും ജനസംഖ്യ വര്ധിച്ചിട്ടുണ്ട്. വിവിധ യു.എസ് സംസ്ഥാനങ്ങളിലെ തെലുങ്ക് കമ്മ്യൂണിറ്റി അസോസിയേഷനുകളും ഈ കണക്കുകളോട് യോജിക്കുന്നു.
യു.എസില് ഏറ്റവും കൂടുതൽ പേര് സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്ക് പതിനൊന്നാം സ്ഥാനത്ത്
Reading Time: < 1 minute






