ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ അദ്ദേഹത്തിന് പരിക്കില്ല. ഡഗ് ഫോർഡിന്റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പിക്കറിംഗിലെ ബ്രോക്ക് റോഡിന് സമീപം ഹൈവേ 401-ന്റെ പടിഞ്ഞാറൻ ഭാഗത്താണ് അപകടം നടന്നത്. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും തല കല്ല് പോലെയാണ്. ഇത് ഒരു പാറ പോലെ കഠിനമാണെന്നും ഫോർഡ് വ്യക്തമാക്കി.
പ്രീമിയറും ജീവനക്കാരും ഒപിപി ഓഫീസർമാരും സുരക്ഷിതരാണെന്ന് ഫോർഡിൻ്റെ ഓഫീസ് വ്യക്തമാക്കി. ഇടിച്ച വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനമോടിച്ച ഒഷാവ സ്വദേശിയായ 18കാരെനെതിരെ കേസെടുത്തിട്ടുണ്ട്.
ഡഗ് ഫോർഡിന്റെ വാഹനം അപകടത്തിൽപ്പെട്ടു

Reading Time: < 1 minute