dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Toronto News

വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ്: ടൊറന്റോയിൽ 10 പേർ പിടിയിൽ

Reading Time: < 1 minute

വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ 10 പേർ അറസ്റ്റിൽ. 100ലേറെ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ചാർജ് ചെയ്യപ്പെട്ടതെന്ന് ടൊറന്റോ പോലീസ് സർവീസ് ( ടിപിഎസ് ) അറിയിച്ചു. 1,500ഓളം സെൽഫോൺ അക്കൗണ്ടുകളാണ് തട്ടിപ്പിനിരയായത്. പ്രൊജക്റ്റ്‌ ഡിസ്റപ്റ്റ് എന്നപേരിൽ അറിയപ്പെടുന്ന അന്വേഷണ ദൗത്യത്തിന്റെ വിവരങ്ങൾ ഡിക്റ്റക്റ്റീവ് ഡേവിഡ് കോഫിയാണ് പുറത്തു വിട്ടത്.
ഇരയാക്കപ്പെട്ടവരുടെ ഫോൺ നമ്പർ ഉപയോഗിച്ച് പുതിയ സിം കാർഡ് എടുത്ത് അത് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു ഇവർ. പേര്, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെയുള്ള ഇരയുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കവരും. തുടർന്നാണ് തട്ടിപ്പ് നടത്തുക.

Leave a comment

Your email address will not be published. Required fields are marked *