അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകൾ വെട്ടികുറയ്ക്കാനുള്ള ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്ന് പ്രോഗ്രാമുകൾ നിർത്തലാക്കി ഒന്റാരിയോയിലെ നിരവധി കോളേജുകൾ. ഡസൻ കണക്കിന് മുഴുവൻ സമയ പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ് ഒൻ്റാറിയോയിലെ ഏറ്റവും വലിയ കോളേജുകളിലൊന്നായ സെൻ്റിനിയൽ കോളേജ്.
2025-26 അധ്യയന വർഷത്തിൽ 49 പ്രോഗ്രാമുകളിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് സെൻ്റിനിയൽ കോളേജ് വ്യക്തമാക്കി. ബിസിനസുമായി ബന്ധപ്പെട്ട 16 പ്രോഗ്രാമുകളും മീഡിയയുമായി ബന്ധപ്പെട്ട 14 പ്രോഗ്രാമുകളും എഞ്ചിനീയറിംഗ് ഏഴ് പ്രോഗ്രാമുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശനത്തിലെ കുറവ് കോളേജിൻ്റെ സാമ്പത്തിക നിലയെ ബാധിച്ചതായി കോളേജ് പ്രസിഡൻ്റും സിഇഒയുമായ ക്രെയ്ഗ് സ്റ്റീഫൻസൺ പറഞ്ഞു. നിലവിൽ ഈ പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് പഠനം തുടരാമെന്നും കോളേജ് പറയുന്നു.
ഒൻ്റാറിയോയിലുടനീളമുള്ള മറ്റ് കോളേജുകളും പ്രോഗ്രാം വെട്ടിക്കുറച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസമാദ്യം പെർത്തിലെ കാമ്പസ് അടയ്ക്കുകയാണെന്ന് പറഞ്ഞ അൽഗോൺക്വിൻ കോളേജ്, നവംബറിൽ 40 പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഷെറിഡൻ കോളേജും വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടി; നിരവധി പ്രോഗ്രാമുകൾ നിർത്തലാക്കി ഒന്റാരിയോയിലെ കോളേജുകൾ

Reading Time: < 1 minute