ഇന്ന് മുതൽ ഫെഡറൽ ജീവനക്കാരുടെ പുതിയ ഹൈബ്രിഡ് തൊഴിൽ നിയമങ്ങൾ നടപ്പിലാകും. ഫെഡറൽ ജീവനക്കാർക്ക് ആഴ്ചയിൽ 3 ദിവസം ഓഫീസിലെത്തണമെന്നാണ് പുതിയ നിയമം. യുണിയന്റെ സമ്മർ ഓഫ് ഡിസ്കൻഡന്റും കോടതി നടപടികളുമെല്ലാം നടന്നുകൊണ്ടിരിക്കെത്തന്നെയാണ് ഇന്ന് മുതൽ പുതിയ പോളിസി പ്രാബല്യത്തിൽ വരുന്നത്.
ആഴ്ചയിൽ 4 ദിവസമെങ്കിലും ഓഫീസിലെത്തണമെന്ന പോളിസി മെയ് മാസത്തിലാണ് ഒട്ടവയിൽ പ്രഖ്യാപിക്കുന്നത്. സമ്മർ ഓഫ് ഡിസ്കണ്ടന്റ് ആയിരുന്നു ഇതിനോടുള്ള യൂണിയന്റെ പ്രതികരണം. ഇതിന് പിന്നാലെ അന്യായ തൊഴിൽ പരിശീലനത്തെയും നയ പരാതികളെയും സംബന്ധിക്കുന്ന നിയമ നടപടികൾ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ സ്വീകരിച്ചു.







