dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

കനേഡിയന്മാർക്ക് അമേരിക്കയിലേക്കുള്ള യാത്ര ഇനി ചിലവേറും; നെക്‌സസ് പാസ് ഫീസ് ഇരട്ടിയിലധികം വര്‍ധിക്കും

Reading Time: < 1 minute

കനേഡിയന്‍ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര ഇനി ചിലവേറും. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ആവശ്യമുള്ള നെക്‌സസ് പാസിനായുള്ള ആപ്ലിക്കേഷന്‍ ഫീസ് അടുത്തമാസം മുതല്‍ ഇരട്ടിയിലധികം വര്‍ധിക്കും. 
അപേക്ഷാ ഫീസ് നിലവില്‍ 68 കനേഡിയന്‍ ഡോളറാണ്. എന്നാൽ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി പ്രകാരം നിരക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയിലധികമായി 163.16 കനേഡിയന്‍ ഡോളറായി മാറും. ഒക്ടോബര്‍ 1 മുതല്‍ പുതിയ അപേക്ഷകള്‍, പുതുക്കലുകള്‍, റീപ്ലെയ്‌സ്‌മെന്റ് എന്നിവയ്ക്ക് പുതിയ നിരക്ക് ബാധകമാകുമെന്ന് സിബിഎസ്എ വ്യക്തമാക്കുന്നു.
നിലവിലെ ഫീസ് ഘടന 20 വര്‍ഷത്തിലേറെയായി നിലവിലുള്ളതാണെന്നും ‌നെക്‌സസ് പ്രോഗ്രാമിന്റെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നതായും ഏജന്‍സി പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *