പ്രവിശ്യയിലേക്ക് തൊഴിലാളികളെ ആകർഷിക്കാൻ പുതിയ ഇൻസെൻ്റീവ് പ്രോഗ്രോം ആരംഭിച്ച് ആൽബെർട്ട. 5,000 ഡോളറാണ് ഇൻസെൻ്റീവ് പേയ്‌മെൻ്റായി ലഭിക്കുക. 2022-ൽ, ജേസൺ കെന്നി പ്രവിശ്യയുടെ പ്രീമിയറായിരിക്കെയാണ് ആദ്യമായി “Alberta is Calling” കാമ്പെയ്ൻ ടൊറന്റോ വാൻകൂവർ നിവാസികളെ ലക്ഷ്യമിട്ട്പ്രവിശ്യയുടെ താങ്ങാനാവുന്ന ചിലവുകൾ, ജീവിതരീതി, കരിയർ സാധ്യതകൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2024ലെ പ്രവിശ്യാ സർക്കാരിന്റെ ബജറ്റിൽ ‘ആൽബെർട്ട ഈസ് കോളിംഗ്’ പദ്ധതിക്കായി 10 മില്യൺ ഡോളർ വകയിരുത്തിയിട്ടുണ്ട്. ഇത് ജീവനക്കാർക്ക് 5,000 ഡോളർ റീഫണ്ടബിൾ ടാക്സ് ക്രെഡിറ്റ് നൽകുന്നു. പദ്ധതിയിലൂടെ മറ്റ് പ്രവിശ്യകളിൽ നിന്നുള്ള തൊഴിലാളികളെ ആകർഷിക്കുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു. 2024 ഏപ്രിലിൽ പദ്ധതി ആരംഭിക്കുന്നതിന് ശേഷം പ്രവിശ്യയിലേക്ക് താമസം മാറുന്നതും യോഗ്യതയുള്ള തൊഴിലുകളിൽ ജോലി ചെയ്യുന്നതുമായ ഏതൊരാൾക്കും ഈ ഒറ്റത്തവണ ഇൻസെൻ്റീവ് പേയ്‌മെൻ്റായി 5,000 ഡോളർ റീഫണ്ടബിൾ ടാക്സ് ക്രെഡിറ്റ് നൽകും. ഒരു പ്രത്യേക തൊഴിലിൽ മുഴുവൻ സമയവും ജോലി ചെയ്യുക. പ്രവിശ്യയിൽ അവരുടെ 2024 നികുതികൾ ഫയൽ ചെയ്യുക. കുറഞ്ഞത് 12 മാസമെങ്കിലും പ്രവിശ്യയിൽ താമസിക്കുക എന്നിവയാണ് യോഗ്യതകൾ







