ശക്തമായ ഭൂചലനങ്ങളെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നല്കി. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാൻ തീരത്തിന്റെ ചില ഭാഗങ്ങളിൽ ഏകദേശം 1 മീറ്ററോളം തിരമാലകൾക്ക് കാരണമായി. ഈ സാഹചര്യത്തിൽ കൂടുതൽ ഉയർന്ന തിരമാല പ്രതീക്ഷിക്കുന്നതായി രാജ്യത്തെ പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ അറിയിച്ചു. ഇന്ന് രാവിലെയാണ് മധ്യ ജപ്പാനിലും അതിന്റെ പടിഞ്ഞാറൻ തീരത്തും ശക്തമായ ഭൂകമ്പവും സുനാമിയും ഉണ്ടായത്.
പ്രശ്ന ബാധിത താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് ആയിരക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി മുടങ്ങി. ബാധിത പ്രദേശത്തേക്കുള്ള വിമാനങ്ങളും റെയിൽ സേവനങ്ങളും തടസ്സപ്പെട്ടു. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാൻ തീരത്തിന്റെ ചില ഭാഗങ്ങളിൽ ഏകദേശം 1 മീറ്ററോളം തിരമാലകൾക്ക് കാരണമായി. 2011 മാർച്ചിൽ വടക്കുകിഴക്കൻ ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിനും സുനാമിക്കും ശേഷമുള്ള ആദ്യത്തെ പ്രധാന മുന്നറിയിപ്പുകളെ അടയാളപ്പെടുത്തി ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു. ഏതെങ്കിലും തരത്തിലുള്ള സഹായത്തിനും ബന്ധപ്പെടുന്ന നമ്പറുകൾ
+81-80-3930-1715 (Yakub Topno)
+81-70-1492-0049 (Ajay Sethi)
+81-80-3214-4734 (DN Barnwal)
+81-80-6229-5382 (S Bhattacharya)
+81-80-3214-4722 (Vivek Rathee)
sscons.tokyo@mea.gov.in offfseco.tokyo@mea.gov.in
