ഫെഡറൽ ന്യൂ ഡെമോക്രാറ്റുകൾ ലിബറൽ ഗവൺമെൻ്റുമായുള്ള സപ്ലൈ ആൻഡ് കോൺഫിഡൻസ് കരാറിൽ നിന്ന് പിന്മാറി. അതോടെ ജസ്റ്റിൻ ട്രൂഡോയുടെ ന്യൂനപക്ഷ സർക്കാർ ഭരണം തുലാസിലായി. 2022 മാർച്ചിലാണ് ഇരുപാർട്ടികളും ഉടമ്പടിയിൽ ഒപ്പുവെച്ചത്.
ലിബറൽ ഗവൺമെൻ്റ് ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നതായി എൻഡിപി നേതാവ് ജഗ്മീത് സിംഗ് എൻഡിപി പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ലിബറൽ ഗവൺമെൻ്റിനുള്ള പിന്തുണ പിൻവലിക്കുന്നതായും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി.
അടുത്ത തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയെ വിജയിക്കുന്നതിൽ നിന്ന് തടയാൻ കഴിയുന്ന ഏക പാർട്ടി എൻഡിപിയാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ സപ്ലൈ ആൻഡ് കോൺഫിഡൻസ് കരാർ പൊളിച്ചെഴുതിയതായി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
