ഒന്റാരിയോയിൽ 2025ലെ വാടക പരിധി നിശ്ചയിച്ച് സർക്കാർ. അടുത്ത വർഷത്തോടെ വാടക 2.5 ശതമാനം വരെ വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ഫോർഡ് സർക്കാർ പുറത്തിറക്കിയ ഇൻക്രീസ് ഗൈഡ് ലൈൻ ആണ് ഇക്കാര്യം വിശദീകരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇതേ വർദ്ധനയാണ് ഉണ്ടായതെന്നും നിലവിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത് എന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. പണപെരുപ്പ നിരക്കായ 3.1 ശതമാനത്തിലും താഴെ ആണിത്. കൊറോണ സമയത്ത് വാടക വർധന വേണ്ട എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 2022ൽ ഇത് 1.2 ശതമാനമായി.
2018 നവംബർ 15ന് മുൻപ് ഒക്യുപൈ ചെയ്ത ഭാവനങ്ങൾക്കാണ് പരിധി ബാധകം. മിക്ക വാടക ഭാവനങ്ങളും, അതായത് 1.4 മില്യൺ ഭാവനങ്ങൾ ഇപ്പോഴും റെന്റ് കൺട്രോൾഡ് ആണെന്ന് സർക്കാർ വ്യക്തമാക്കി.
2025ലെ വാടക പരിധി നിശ്ചയിച്ച് ഒന്റാരിയോ ഗവൺമെന്റ്
Reading Time: < 1 minute






