വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റും, കാനഡയിലെ വിദേശ ഇടപെടലുകളെക്കുറിച്ചും പ്രധാന റിപ്പോര്‍ട്ട് പുറത്തുവന്ന അതേദിവസം, കാനഡയിലെ സിഖ് വംശജര്‍ക്കിടയില്‍ ഇന്ത്യ അമിതമായി ഇടപെടുന്നുവെന്ന് ആരോപിച്ച് സിഖ് സമൂഹം രംഗത്ത്. അറസ്റ്റിനെ കാനഡയിലെ സിഖ് സമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ തങ്ങളുടെ സമൂഹത്തിലെ പലരും ഇപ്പോഴും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുള്ള അടിച്ചമര്‍ത്തലും ഭീഷണിയും നേരിടുന്നുണ്ടെന്നും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഭയപ്പെടുന്നതായി സിഖ് സമൂഹം പറയുന്നു.
ഖലിസ്ഥാന്‍ അനുകൂല പ്രസ്ഥാനത്തെ ഇന്ത്യ എതിര്‍ക്കുന്നതായും നിജ്ജാറിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളില്‍ ചുമത്തിയ കുറ്റങ്ങള്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അംഗീകരിച്ചിരുന്നു
നിജ്ജാറിന്റെ കൊലയാളികളുടെ അറസ്റ്റ്; ഇന്ത്യയ്ക്കെതിരെ വീണ്ടും കാനഡ
Reading Time: < 1 minute






