രാജ്യത്ത് ഏറ്റവും കൂടുതൽ ബെഡ് ബഗുകൾ ഉള്ളതിൽ അഞ്ച് കനേഡിയൻ നഗരങ്ങൾ ഒൻ്റാറിയോയിലാണ് സ്ഥിതി ചെയ്യുന്നത്. പെസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് കൺട്രോൾ സർവീസ് ഓർഗനൈസേഷൻ രാജ്യത്തെ ഏറ്റവും കൂടുതൽ ബെഡ് ബഗ്സ് ഉള്ള നഗരങ്ങളുടെ പട്ടിക പുറത്തിറക്കി.
തുടർച്ചയായി ഏഴാം വർഷവും ടൊറൻ്റോ ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്ത് സഡ്ബറിയും ,മൂന്നാം സ്ഥാനത്ത് ഓഷവ എന്നീ നഗരങ്ങളാണ്. ഹാമില്‍ട്ടണ്‍, ഓട്ടവ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബീസിയിലെ വാന്‍കുവര്‍ ഇത്തവണ ആറാം സ്ഥാനത്തേക്ക് താഴ്ന്നു.
ബഗുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇവ പ്രതിരോധശേഷിയുള്ളവയാണെന്നും കൂടാതെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ അവയ്ക്ക് സാധിക്കുമെന്നും ഡോ. ആലിസ് സിനിയ പറഞ്ഞു.
നഗ്നനേത്രങ്ങളാൽ മറഞ്ഞിരിക്കുന്നതിലും വസ്ത്രങ്ങളിൽ ഒട്ടിപ്പിടിക്കുന്നതിലും ബേസ്ബോർഡുകൾ, ഇലക്ട്രോണിക്സ്, ബെഡ്ഡിംഗ്, വാൾപേപ്പർ, വാൾ ഹാംഗിംഗുകൾ, സോഫകൾ എന്നിവയിൽ ബെഡ് ബഗുകൾ ഉണ്ടാകുമെന്നു സിനിയ വിശദീകരിക്കുന്നു. ടാക്‌സികൾ, ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയും സാധാരണ ബെഡ് ബഗ് കാണാം. ഭാവിയിൽ അണുബാധ ഉണ്ടാകാതിരിക്കാൻ യാത്രയ്ക്കിടെ വസ്ത്രങ്ങളും ലഗേജുകളും പതിവായി പരിശോധിക്കണമെന്നും അവർ നിർദ്ദേശിക്കുന്നു.
കാനഡയിലെ 25 ബെഡ് ബഗ് നഗരങ്ങൾ ഇവയാണ്:
Toronto
Sudbury
Oshawa
Hamilton
Ottawa
Vancouver
Winnipeg
St. John’s
Sault Ste. Marie
Scarborough
Calgary
Edmonton
London
Montreal
Timmins
Windsor
North York
Moncton
Halifax
Etobicoke
Mississauga
Niagara Falls
Prince George, B.C.
Peterborough
2Saskatoon







