വാന്‍കുവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിച്ച ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ പതാക കത്തിച്ചു. ഇന്ത്യക്കെതിരെ പോര്‍വിളി മുഴക്കി, ഖലിസ്ഥാന്‍ പതാകകള്‍ വീശിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
ഇന്ത്യക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഹൗ സ്ട്രീറ്റിലെത്തിയ പ്രകടനത്തെ വന്‍കൂവര്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ പതാക കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തത്. Shame on India എന്ന് വിളിച്ചുപറഞ്ഞ പ്രതിഷേധക്കാര്‍ പഞ്ചാബി ഭാഷയിലാണ് ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.
2023 ജൂണ്‍ 18-ന് ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് മുമ്പില്‍ വെച്ചാണ് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. പാര്‍ക്കിംഗ് സ്ഥലത്ത് കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് നിജ്ജാറിനെ കണ്ടെത്തിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയില്‍ 45 വയസുളള നിജ്ജാറും ഉള്‍പ്പെട്ടിരുന്നു.
