dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഫെഡറല്‍ സര്‍ക്കാര്‍ അമിത നികുതി ഏര്‍പ്പെടുത്തുന്നു, പണം ചെലവഴിക്കുന്നത് വിവേകശൂന്യമായി; സര്‍വേ

Reading Time: < 1 minute

ഫെഡറല്‍ സര്‍ക്കാര്‍ അമിത നികുതി ഏര്‍പ്പെടുത്തുന്നതായി കനേഡിയന്മാരിൽ 63 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി പുതിയ സര്‍വേ. സർക്കാർ പണം ചെലവഴിക്കുന്നത് വിവേകശൂന്യമായാണെന്ന് MEI-Ipsos Poll MEI-Ipsos Poll സർവേയിൽ ജനങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പോൾ ചെയ്തവരുടെ എണ്ണം എട്ട് ശതമാനം ഉയര്‍ന്നു. കനേഡിയന്‍ സര്‍ക്കാരിന്റെ പണം ചെലവിടലിലുള്ള ഉത്തരവാദിത്തത്തിലും സുതാര്യതയിലും 10 പേരില്‍ ഏഴ് പേരും അതൃപ്താരാണെന്ന് സര്‍വേയില്‍ പറയുന്നു. പ്രതികരിച്ച പത്തില്‍ ഏഴ് പേരും തങ്ങളുടെ നികുതി ഭാരം വളരെ കൂടുതലാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം പോയിന്റ് വര്‍ധിച്ചതായും ഒരു ശതമാനം പേര്‍ മതിയായ പണം നല്‍കുന്നില്ലെന്ന് കരുതുന്നതായും സർവേയിൽ വ്യക്തമാക്കി.
ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവിടല്‍ രീതികള്‍ കാനഡയിലെ ജനങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് EI യിലെ കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് റെനൗഡ് ബ്രോസാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ധന അതിസമ്പന്നരെ മാത്രമല്ല, ഇടത്തരക്കാരെയും ബാധിക്കുമെന്ന് നാലില്‍ മൂന്ന് പേരും കരുതുന്നതായും ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും 60 ശതമാനം പേരും വിശ്വസിക്കുന്നതായും സര്‍വേയില്‍ വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *