dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update #Uncategorized

കാനഡ; ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസമായി ജൂലൈ‌; 70 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ടൊറൻ്റോ പിയേഴ്സൺ

Reading Time: < 1 minute

ഏറ്റവും കൂടുതൽ മഴ ലഭിച്ച 70 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളം. ഇതോടെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസമായി ജൂലൈ മാറി. എൻവയോൺമെൻ്റ് കാനഡ നൽകിയ ചരിത്രപരമായ കണക്കുകൾ പ്രകാരം വിമാനത്താവളത്തിൽ ഈ മാസം 214.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതോടെ 1954 ഒക്ടോബറിൽ ഹേസൽ ചുഴലിക്കാറ്റ് മൂലം GTA യിൽ റെക്കോർഡ് സൃഷ്ടിച്ച് 213.8 മില്ലിമീറ്റർ മഴ പഴംങ്കഥയായി
ഇന്നലെ 6.79 മില്ലിമീറ്റർ മഴ ലഭിച്ചതോടെ റെക്കോർഡ് പൂർത്തിയായി. ഈ മാസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജൂലൈ 16 നാണ്, 97.8 മില്ലിമീറ്റർ.
ഇത് ജിടിഎയിലുടനീളം വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായി. ഡോൺ വാലി പാർക്ക്‌വേയുടെയും ലേക് ഷോർ ബൊളിവാർഡിൻ്റെയും ഭാഗങ്ങളും ടിടിസിയുടെ ഭാഗങ്ങളും അടച്ചു.മഴയെ തുടർന്ന് ഹൈഡ്രോ വൺ ട്രാൻസ്മിഷൻ സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് 150,000 പേർക്ക് വൈദ്യുതി നഷ്ടമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *