dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ട്രംപുമായി കൂടിക്കാഴ്ച നടത്തി ട്രൂഡോ

Reading Time: < 1 minute

കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ട്രംപുമായി ഫ്‌ളോറിഡയിലെത്തി കൂടിക്കാഴ്ച നടത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
ശനിയാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ താരിഫ് സംബന്ധിച്ച് ട്രംപില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
ട്രൂഡോയുമായി നിരവധി കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തതായി ട്രംപ് പറയുന്നു. ‘പ്രൊഡക്റ്റീവ്’ എന്നായിരുന്നു ട്രംപ് കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. എന്നാല്‍ താരിഫിന്റെ കാര്യത്തില്‍ എന്താണ് തീരുമാനമെന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. 
താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ട്രൂഡോ ട്രംപിനെ ഫോണില്‍ വിളിക്കുകയും പ്രശ്‌നം പരിഹരിക്കാന്‍ കൂടിക്കാഴ്ചയ്ക്ക് ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *