ഈ മാസത്തെ ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിക്കാൻ (ഐടിഎകൾ) 66-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.
ബീസി പിഎൻപി സ്‌കിൽസ് ഇമിഗ്രേഷൻ സ്ട്രീമുകളിലും എക്‌സ്‌പ്രസ് എൻട്രി സ്ട്രീമുകളിലും,സെമി സ്‌കിൽഡ് സ്ട്രീമുകൾ പൊതുവായി നടന്ന നറുക്കെടുപ്പിലൂടെ 35 ടെക് തൊഴിലുകളിലായി 35 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. ജൂൺ 25ന് നടന്ന മുൻ ബിസി പിഎൻപി ജനറൽ നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കട്ട്ഓഫ് സ്കോർ അതേപടി തുടർന്നു.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 12 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനും നൽകി.കൂടാതെ, ചൈൽഡ് ഹുഡ്എഡ്യുക്കേറ്റേഴ് ആൻഡ് അസിസ്റ്റന്റുകൾക്കായി 10 ഇൻവിറ്റേഷനും നൽകി. മാത്രമല്ല, 2023 അവസാനത്തോടെ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്‌ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 9 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.
ബീസി PNP; അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






