ബ്രാംപ്‌ടണിലെ ഒരു കെട്ടിടത്തിന്റെ ബേസ്മെൻ്റിനുള്ളിൽ രണ്ട് ഡസനിലധികം അന്തർദ്ദേശീയ വിദ്യാർത്ഥികൾ തിങ്ങിപ്പാർക്കുന്നുവെന്ന് മേയർ പാട്രിക് ബ്രൗൺ. സിറ്റി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, രണ്ട് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റ് അപേക്ഷകരുടെ എണ്ണത്തിൽ ഫെഡറൽ ഗവൺമെന്റ് ഏർപ്പെടുത്തിയ താൽക്കാലിക പരിധിയെ കുറിച്ച് സംസാരിക്കവേയാണ് ഞെട്ടിക്കുന്ന വിവരം അദ്ദേഹം പങ്കുവെച്ചത്.
പ്രോഗ്രാം തകർന്നിരിക്കുന്നു. വിദ്യാർത്ഥികളെ മുതലെടുക്കുകയാണ്. ഭയാനകമായ സാഹചര്യങ്ങളിൽ അവർ ജീവിക്കുന്ന അവസ്ഥയാണ് ഉള്ളത് . വിദേശ വിദ്യാർത്ഥികൾ അക്കാദമിക് സ്ഥാപനങ്ങൾക്കുള്ള എടിഎം പോലെ ആയിരിക്കുന്നുവെന്നും മേയർ പ്രതികരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്രാംപ്ടണിൽ, ഒരു ബേസ്മെന്റ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന 25 വിദ്യാർത്ഥികളെ കണ്ടെത്തിയയതായി റിപ്പോർട്ട് ലഭിച്ചുവെന്നാണ് മേയർ പറഞ്ഞത്. പാട്രിക് ബ്രൗണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെ ജിടിഎയുടെ ഭവനക്ഷാമത്തെക്കുറിച്ചും ബ്രാംപ്ടൺ അടുത്തിടെ നിർത്തിയ റസിഡൻഷ്യൽ റെൻ്റൽ ലൈസൻസിംഗ് പൈലറ്റ് പ്രോഗ്രാമിനെക്കുറിച്ചുമുള്ള ചർച്ചകൾ ഓൺലൈനിൽ സജീവമായി.
