കാനഡയുടെ പ്രായമായ ജനസംഖ്യയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് ഉയർന്ന തോതിലുള്ള കുടിയേറ്റം സഹായിക്കുന്നുണ്ടെങ്കിലും, ഭവന പ്രതിസന്ധി വഷളായി കൊണ്ടിരിക്കുന്നതായി റോയൽ ബാങ്ക് ഓഫ് കാനഡ( RBC) ഒരു റിപ്പോർട്ട് .
കാനഡയുടെ ഇമിഗ്രേഷൻ നയങ്ങളിലേക്കുള്ള സമീപകാല നയം മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, യഥാർത്ഥ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, 2027-ൽ രാജ്യത്തെ ജനസംഖ്യ 2.5 ശതമാനം കുറയുമെന്ന് റിപ്പോർട്ട് പറയുന്നു. സ്ഥിരതാമസക്കാരല്ലാത്തവരുടെ പരിധി 2027-ഓടെ കാനഡയിൽ 1.1 ദശലക്ഷമായി കുറയുമെന്നും റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു.
ഫെഡറൽ ഗവൺമെൻ്റ് 2024-ലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്തി. 2023 ലെ നിലവാരത്തിൽ നിന്ന് 35 ശതമാനം എണ്ണം കുറച്ചു. മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്തിട്ടുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമേ ഓപ്പൺ വർക്ക് പെർമിറ്റുകൾ ലഭ്യമാകൂ എന്നും കാനഡ വ്യക്തമാക്കുന്നു.
കാനഡയിൽ ഭവന പ്രതിസന്ധി വർധിച്ചു; RBC

Reading Time: < 1 minute