ബയോടെക് മേഖലയില്‍ പുത്തൻ കണ്ടുപിടുത്തവുമായി വിന്നിപെഗിലെ മലയാളി ഗവേഷകന്‍ സന്തോഷ് കള്ളിവളപ്പില്‍ അദ്ദേഹത്തിനൊപ്പമുള്ള ശാസ്ത്രജ്ഞരുടെ സംഘവും ജീന്‍ തെറാപ്പികളും വാക്‌സിനുകളും നിര്‍മ്മിക്കുന്നതിന് ഫാര്‍മസ്യൂട്ടിക്കള്‍ ഇന്‍ഡസ്ട്രിക്ക് പുതിയ ടൂളാണ് ലോക്കല്‍ സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കമ്പനിയുടെ നാല് സഹസ്ഥാപകരും ഗവേഷണ വികസന തലവനുമായ കള്ളിവളപ്പില്‍ ഇ-കോളി ബാക്ടീരിയയെ തടയാനുള്ള എന്‍ബിഎക്‌സ് ബാക്ടീരിയെക്കുറിച്ചാണ് പഠനം നടത്തിയത്. ജീന്‍ തെറാപ്പികളും വാക്‌സിനുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സങ്കീര്‍ണമായ ജനിതക വസ്തുക്കള്‍ വളര്‍ത്താന്‍ മാത്രമാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി ഇ-കോളി ബാക്ടീരിയയെ ഉപയോഗിച്ചിട്ടുള്ളൂ.
