ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ( IEC) വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ വർക്കിംഗ് ഹോളിഡേ വിസ, യംഗ് പ്രൊഫഷണൽ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിലായി 5259 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിന് കീഴിൽ യോഗ്യരായ 35 രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് ഇപ്പോൾ 44,433 സ്പോട്ടുകൾ ലഭ്യമാണ്, യോഗ്യരായ 31,155 ഉദ്യോഗാർത്ഥികൾ പൂളിൽ ഉണ്ട്. വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിന് കീഴിൽ ഈ ആഴ്ച ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 4570 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. യംഗ് പ്രൊഫഷണൽ വിഭാഗത്തിൽ 547 ക്ലോസ്ഡ് വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകിയപ്പോൾ ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിൽ 142 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.







