പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രതിപക്ഷ നേതാവ് പിയർ പൊലിയേവും വിശ്വാസ്യത കുറഞ്ഞവരാണെന്ന് വെളിപ്പെടുത്തി സർവേ റിപ്പോർട്ട്. സർവ്വെയിൽ പങ്കെടുത്ത പകുതിയോളം കനേഡിയൻസ് ഈ അഭിപ്രായം രേഖപ്പെടുത്തുന്നു. വിശ്വാസ്യതയുടെ കാര്യത്തിൽ ഇരുവർക്കും വളരെ താഴ്ന്ന താഴ്ന്ന സ്കോർ ആണ് കാനഡയിലുള്ളവർ നൽകിയത്. പത്തിൽ യഥാക്രമം 3.7 ഉം 3.9 ഉം സ്കോർ ആണ് ഇരുവർക്കും ലഭിച്ചത്.
നാനോസ് സംഘടിപ്പിച്ച ആർഡിഡി ഡ്യുവൽ ഫ്രെയിം ഹൈബ്രിഡ് ടെലഫോൺ ആൻഡ് ഓൺലൈൻ റാൻഡം സർവേയിലാണ് ഈ വിവരങ്ങൾ വെളിവായത്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള 1086 കനേഡിയൻസാണ് സർവ്വേയിൽ പങ്കെടുത്തത്. 2024 ഏപ്രിൽ 28 മുതൽ മെയ് 1 വരെയുള്ള കാലയളവിലാണ് സർവ്വേ നടന്നത്.
ട്രൂഡോയിലും പൊലിയേവിലും വിശ്വാസം കുറവെന്ന് കനേഡിയൻസ് : സർവ്വേ റിപ്പോർട്ട്

Reading Time: < 1 minute