4,100-ലധികം ഒൻ്റാറിയോ കൺവീനിയൻസ് സ്റ്റോറുകളിൽ ഇന്ന് മുതൽ മദ്യം ലഭിക്കും. നിലവിൽ സ്‌കൂളുകൾക്ക് സമീപം ഫോർഡ് സർക്കാർ കാനബീസ് വിൽപ്പന അനുവദിക്കില്ല. എന്നാൽ മദ്യം വിൽക്കാൻ ലൈസൻസുള്ള 4,100 കൺവീനിയൻസ് സ്റ്റോറുകളിൽ പലതും സ്‌കൂൾ മേഖലകളിലാണ്. ബിയർ,വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിലുകൾ എന്നിവയുടെ വിൽപ്പന സ്റ്റോറുകൾ വഴി നടക്കുകയും ചെയ്യും.
ലൈസൻസുള്ള കൺവീനിയൻസ് സ്റ്റോറുകൾക്കും പെട്രോൾ പമ്പുകൾക്കും രാവിലെ 7 മുതൽ രാത്രി 11 വരെ മദ്യം വിൽക്കാൻ അനുമതിയുണ്ട്. ചൊവ്വാഴ്ചയോടെ 4,200 കൺവീനിയൻസ് സ്റ്റോറുകൾക്ക് ലൈസൻസുകൾ അനുവദിച്ചതായി ഒൻ്റാറിയോയിലെ ആൽക്കഹോൾ ആൻഡ് ഗെയിമിംഗ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രവിശ്യയിലെ ഏകദേശം 40 ശതമാനം കൺവീനിയൻസ് സ്റ്റോറുകൾക്കും ബിയർ, വൈൻ, റെഡി-ടു ഡ്രിങ്ക് കോക്ടെയിലുകൾ എന്നിവ വിൽക്കാൻ കഴിയും.
2026.ഓടെ എല്ലാ കൺവീനിയൻസ് സ്റ്റോറുകൾ വഴിയും ബിയർ,വൈൻ, റെഡി ടു ഡ്രിങ്ക് കോക്ടെയിലുകൾ എന്നിവയുടെ വിൽപ്പന നടത്താൻ സാധിക്കുമെന്ന് ഡിസംബറിൽ ഫോർഡ് ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
