dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

കാനഡയിൽ ഈ ന​ഗരത്തിൽ കുറഞ്ഞ ചെലവിൽ വീട് സ്വന്തമാക്കാം!

Reading Time: < 1 minute

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഒരു വീട് വാങ്ങുന്നതിനുള്ള കുറഞ്ഞ ചെലവ് എഡ്മന്റണിലാണെന്ന് റിപ്പോർട്ട്. മറ്റ് കനേഡിയന്‍ നഗരങ്ങളായ കാല്‍ഗറി, വാന്‍കുവര്‍, ടൊറന്റോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഡ്മന്റണിലെ വീടിന്റെ ശരാശരി വില താരതമ്യേന കുറവാണെന്ന് കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് പറയുന്നു.
2023 ല്‍ എഡ്മന്റണിലെ ഒരു വീടിന്റെ ശരാശരി വില 2022 ല്‍ 399,750 ഡോളറില്‍ നിന്ന് 385,334 ഡോളറായി കുറഞ്ഞു. അതേസമയം, കാല്‍ഗറിയിലെ ശരാശരി ഭവന വില 2021 ല്‍ 501,577 ഡോളറില്‍ നിന്ന് 2022 ല്‍ 531,678 ഡോളറിലേക്ക് ഉയര്‍ന്നു. അതേസമയം, 2023 ല്‍ വാന്‍കുവറിലെ വീടിന്റെ ശരാശരി വില 1,216,697 ഡോളറാണ്. തൊട്ടുപിന്നാലെ ടൊറന്റോയാണ്. ശരാശരി 1,127,426 ഡോളറാണ് വീടിന്റെ വില. എഡ്മന്റണും മറ്റ് വലിയ നഗരങ്ങളും തമ്മിലുള്ള വില അനുപാതം ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വാന്‍കുവര്‍ കാണിക്കുന്നുവെന്ന് സിഎംഎച്ച്‌സി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *