dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #Toronto News

ജാ​ഗ്രതൈ, ടൊറന്റോയിൽ എംപോക്സ് രോ​ഗം വർധിക്കുന്നു, എന്താണ് എംപോക്സ്?

Reading Time: < 1 minute

ടൊറന്റോയിൽ എംപോക്സ് രോ​ഗം വർധിച്ചു. നിലവിലെ സാഹചര്യത്തിൽ പൗരൻമാർ വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് പബ്ലിക് ഹെൽത്ത്‌ നിർദേശിക്കുന്നു. നഗരകേന്ദ്രങ്ങളിലെ ജനവാസമേഖലയിലാണ് വൈറസ് വ്യാപനം കൂടുതൽ റിപ്പോർട്ട്‌ ചെയ്തത്.
ടോറൊന്റോ പബ്ലിക് ഹെൽത്ത്‌ റിപ്പോർട്ട്‌ പ്രകാരം നഗരത്തിലെ പൊതു പരിപാടികളും ആഘോഷങ്ങളും മറ്റും ജൂൺ മുതൽ ജൂലൈ വരെയുള്ള വർധനവിന് കാരണമായതായി റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 93 കേസുകളാണ് ഈ വർഷം രേഖപ്പെടുത്തിയത്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനെയും വാക്‌സിനേഷൻ സ്വീകരിക്കുന്നതിനെയും കുറിച്ച് ജങ്ങൾക്കിടയിൽ അവബോധം നൽകുന്നതിനായി TPH പ്രവർത്തിക്കുന്നു.

എന്താണ് എംപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കിപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗ പകർച്ച രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ മങ്കിപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

Leave a comment

Your email address will not be published. Required fields are marked *