2025 ജനുവരിയിൽ കാനഡ റവന്യൂ ഏജൻസി (CRA) 5 ആനുകൂല്യങ്ങൾ വിതരണം ചെയ്യും. പുതുതായി കാനഡയിലെത്തുന്നവർക്കും, താൽക്കാലിക ജോലിക്കാർ ഉൾപ്പെടെയുള്ള, യോഗ്യരായ താമസക്കാർക്ക്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടുന്നതിനായാണ് ഈ സാമ്പത്തിക ആശ്വാസം നൽകുന്നത്.
കാനഡ ചൈൽഡ് ബെനിഫിറ്റ്
കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. 18 വയസ്സിനു താഴെയുള്ളവർക്കാണ് ഈ ആനുകൂല്യത്തിനു അർഹത. ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് എല്ലാം ഇതിലൂടെ സഹായം ലഭിക്കും.
ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 7,786.92 ഡോളറും (പ്രതിമാസം $648.91), ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി 6,570 (പ്രതിമാസം $547.5) ഡോളറുമായിരിക്കും സിസിബി ഇൻസ്റ്റാൾമെന്റ് ആയി ലഭിക്കുക.
കാനഡ ചൈൽഡ് ബെനിഫിറ്റ് തീയ്യതികൾ; ജനുവരി 20,ഫിബ്രവരി 20, മാർച്ച് 20, ഏപ്രിൽ 17, മെയ് 20, ജൂൺ 20,ജൂലൈ 18, ഓഗസ്ത് 20, സെപ്തംബർ 19,ഒക്ടോബർ 20,നവംബർ 20.
ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്മെന്റ് വിതരണം ഇന്ന്
ഒൻ്റാറിയോ സർക്കാർ താഴ്ന്നതും മിതമായതുമായ വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും നൽകുന്ന ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) പേയ്മെന്റ് ഇന്ന് വിതരണം ചെയ്യും. ആനുകൂല്യത്തിന് അർഹത നേടുന്നതിന്, വ്യക്തികളും കുടുംബങ്ങളും അവരുടെ ആദായനികുതി റിട്ടേണുകൾ വാർഷികാടിസ്ഥാനത്തിൽ സമർപ്പിക്കണം. ഒരു കുടുംബത്തിൻ്റെയോ ഒരു വ്യക്തിയുടെയോ OTB നിർണ്ണയിക്കുന്നത് അവരുടെ കുടുംബങ്ങളുടെ എണ്ണം, താമസിക്കുന്ന സ്ഥലം, വ്യക്തിയുടെ പ്രായം വരുമാനം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിഗണിക്കുന്നു
നിങ്ങളുടെ സാഹചര്യത്തെയും വരുമാനത്തെയും അടിസ്ഥാനമാക്കി പേയ്‌മെൻ്റ് തുകകൾ വ്യത്യാസപ്പെടും, എന്നാൽ ഒടിബിക്ക് പ്രതിവർഷം $1,013 വരെ നൽകാനാകും. നികുതി ഫയൽ ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന മുൻഗണനയെ ആശ്രയിച്ച് ഇത് പ്രതിമാസം അല്ലെങ്കിൽ ഒറ്റത്തവണയായി നൽകും.
2025-ലെ ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്‌മെൻ്റ് തീയതികൾ: ജനുവരി 10,ഫിബ്രവരി 10 മാർച്ച് 10, ഏപ്രിൽ 10, മെയ് 9, ജൂൺ 10.
അഡ്വാൻസ്‌ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ്
കാനഡയിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ സഹായിക്കുന്നതിനുള്ള അഡ്വാൻസ്‌ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ്. യോഗ്യരായ അവിവാഹിതരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും അവരുടെ വരുമാനത്തിനനുസരിച്ച് മൂന്ന് അടിസ്ഥാന ത്രൈമാസ കാനഡ വർക്കേഴ്സ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾക്ക് അർഹതയുണ്ട്. ഡിസംബർ 31-ന് നിങ്ങളുടെ പ്രായം 19 വയസോ അതിൽ കൂടുതലോ പ്രായമുള്ള പങ്കാളിയോടൊപ്പമോ പൊതു നിയമ പങ്കാളിയോടോ കുട്ടിയോടോപ്പവും താമസിക്കുന്നവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ട്.
അവിവാഹിതരായ കനേഡിയന്മാർക്ക് $1,518-ഉം യോഗ്യരായ ഓരോ കുടുംബങ്ങൾക്കും അവരുടെ വരുമാനത്തിനനുസരിച്ച് $2,616 വരെ ലഭിക്കും.
അടുത്ത പേയ്‌മെൻ്റ് തീയതികൾ; 2025 ജനുവരി 10
ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ്
കാനഡയിലെ ന്യൂ കമേഴ്സിനെ സംബന്ധിച്ച് ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ്, സർക്കാരിൽ നിന്ന് ലഭിക്കുന്ന അധികം പണം പോലെയാണ്. സാധനങ്ങൾ വാങ്ങുമ്പോൾ ന്യൂ കമേഴ്സ് നൽകുന്ന നികുതി ചില അവസരങ്ങളിൽ തിരിച്ചു നൽകുകയാണ് ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ് വഴി. ഇത് വരുമാനം കുറഞ്ഞവർക്ക് ഏറെസഹായകമാണ്.
വ്യക്തികൾക്ക് പ്രതിവർഷം $519 വരെയും ദമ്പതികൾക്ക് $680 വരെയും ലഭിക്കും, കൂടാതെ 19 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് $179 അധികമായി ലഭിക്കും.
അടുത്ത GST/HST ക്രെഡിറ്റ് തീയ്യതികൾ; 2025 ജനുവരി 3, ഏപ്രിൽ 4
കാനഡ കാർബൺ റിബേറ്റ്
ഗ്യാസ് പോലുള്ള അധിക ചിലവുകൾ നിറവേറ്റുന്നതിനു കാനഡ കാർബൺ റിബേറ്റ് സഹായകമാകും. ഇതും വരുമാനം കുറഞ്ഞവർക്ക് ഏറെസഹായകമാണ്. ആൽബെർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ, ഒൻ്റാറിയോ എന്നിവ ഉൾപ്പെടെ, ഫെഡറൽ മലിനീകരണ വിലനിർണ്ണയത്തിന് വിധേയമായ പ്രവിശ്യകളിലെ താമസക്കാർക്ക് ലഭ്യമാണ്.
പ്രവിശ്യയും പ്രദേശവും അനുസരിച്ച് പേയ്‌മെൻ്റുകൾ വ്യത്യാസപ്പെടുന്നു, ഗ്രാമീണ അല്ലെങ്കിൽ ചെറിയ കമ്മ്യൂണിറ്റികളിലെ താമസക്കാർക്ക് അധിക തുകകൾ ലഭിക്കും.
കാനഡ കാർബൺ റിബേറ്റ് പേയ്‌മെൻ്റ് തീയതികൾ: ജനുവരി 15, ഏപ്രിൽ 15, ജൂലൈ 15, ഒക്ടോബർ 15.
