വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി കാനഡ. നിയമവിരുദ്ധമായ പണമിടപാടുകള്‍ അവസാനിപ്പിക്കാനും വര്‍ക്ക് പെര്‍മിറ്റ് പ്രക്രിയ കൂടുതല്‍ സുതാര്യവും സുരക്ഷിതക്കാനുമാണ് പുതിയ മാറ്റം. കാനഡയില്‍ ‘ക്യാഷ് ജോബ്‌സ്’ വലിയൊരു പ്രശ്‌നമാണ്. നികുതിയും നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് പണം നല്‍കുന്നു. ഇത് നിയമവിരുദ്ധവും തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്. ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം റെയ്ഡുകളും പരിശോധനകളും നടത്തുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. പണത്തിന് തൊഴിലാളികളെ നിയമിക്കുന്നത് പിടിക്കപ്പെട്ടാല്‍ തൊഴിലുടമകള്‍ക്ക് കര്‍ശനമായ പിഴയും നിയമനടപടികളും നേരിടേണ്ടി വരും.
പുതിയ നിയമങ്ങള്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അപേക്ഷകര്‍ ആവശ്യമായ എല്ലാ നടപടികളും പാലിക്കുന്നുണ്ടെന്നും അവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ സാധുതയുള്ളതും നിയമാനുസൃതവുമാണെന്ന് ഉറപ്പാക്കണം. സന്ദര്‍ശക വിസകള്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറ്റുന്നതിനും പുതിയ നിയമങ്ങള്‍ ബാധിക്കും. അപേക്ഷകര്‍ ഏജന്റുമാരെയോ ഇടനിലക്കാരെയോ ഉപയോഗിക്കുന്നത് ഒഴിവാക്കി കമ്പനികളില്‍ നേരിട്ട് അപേക്ഷിക്കണം.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്(PGWP) നേടുന്നതിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പിജിഡബ്ല്യുപി നേടാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫ്‌ളാഗ്‌പോളിംഗ് ഉപയോഗിക്കാന്‍ കഴിയില്ല. എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ അപ്‌ഡേറ്റഡ് ആപ്ലിക്കേഷന്‍ പ്രോസസ് പിന്തുടരേണ്ടതുണ്ടെന്നും നിയമം പറയുന്നു.
