dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Kerala #World

ഏറ്റവും ധനികരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക പുറത്ത്, എം.എ യൂസുഫലി ആദ്യ പത്തിൽ

Reading Time: < 1 minute

ന്യൂഡൽഹി: ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസുഫലി ആദ്യ പത്തിൽ. 55,000 കോടി സമ്പാദ്യവുമായി എട്ടാം സ്ഥാനത്താണ് അദ്ദേഹം. അതേസമയം ലയാളികളിൽ ഒന്നാം സ്ഥാനത്താണ് യൂസുഫലി. ഹുറുൺ ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 40ാം സ്ഥാനത്തുമാണ്. ലോകമെമ്പാടും ലുലു ഗ്രൂപ്പിന് ഹൈപ്പർമാർക്കറ്റ് ശൃംഖലകളും ഷോപ്പിംഗ് മാളുകളുമുണ്ട്. ഗോപിചന്ദ് ഹിന്ദുജയും കുടുംബവുമാണ് പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും ധനികർ. പട്ടിക പ്രകാരം പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്‌സും തൊട്ടുപിന്നിൽ യുഎഇയും യുകെയുമാണ്. ഈ വർഷത്തെ ലിസ്റ്റിൽ 102 പ്രവാസി ഇന്ത്യക്കാരാണുള്ളത്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസാണ് മലയാളി സമ്പന്നരിൽ രണ്ടാം സ്ഥാനത്ത്. 42,000 കോടി രൂപയാണ് ആസ്തി. പട്ടികയിൽ 55ാം സ്ഥാനമാണുള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി സമ്പന്നരിൽ മൂന്നാമത്. പട്ടികയിൽ 62ാം സ്ഥാനത്തുള്ള ഇദ്ദേഹത്തിന് 38,500 കോടി രൂപയാണ് സമ്പാദ്യം. കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടിഎസ് കല്യാണരാമനും കുടുംബവും മലയാളി സമ്പന്നരിൽ നാലാമതാണ്. പട്ടികയിൽ 65ാം സ്ഥാനത്തുള്ള ഇവർക്ക് 37,500 കോടി ആസ്തിയുണ്ട്. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെംസ് എഡ്യുക്കേഷന്റെ സണ്ണി വർക്കി 85ാം സ്ഥാനത്തും ബുർജീൽ ഹോൾഡിങ്‌സ് മേധാവിയും എം.എ യൂസുഫലിയുടെ മരുമകനുമായ ഡോ. ഷംസീർ വയലിൽ 88ാം സ്ഥാനത്തുമുണ്ട്. സണ്ണി വർക്കിക്ക് 31,500 കോടിയും ഡോ. ഷംസീറിന് 31,300 കോടിയും ആസ്തിയുണ്ട്. ഹുറൂൺ സമ്പന്ന പട്ടികയിൽ കേരളത്തിൽ നിന്ന് 19 പേരാണുള്ളത്.

Leave a comment

Your email address will not be published. Required fields are marked *