ഈ വർഷത്തെ ആദ്യ ടാർഗെറ്റുചെയ്‌ത എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് ഫെബ്രുവരി 1-ന് കനേഡിയൻ പെർമനൻ്റ് റെസിഡൻസിക്ക്(ITAs) അപേക്ഷിക്കാൻ 7,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.365 അല്ലെങ്കിൽ അതിൽ കൂടുതൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുള്ള ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമുള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഫ്രാങ്കോഫോൺ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലെ ഏറ്റവും കുറഞ്ഞ CRS സ്‌കോർ കട്ട്ഓഫും, ഏറ്റവും കൂടുതൽ ടാർഗെറ്റുചെയ്‌തഎക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പും ഇതാണ്.
