ആർട്ടിക്കിലെ ശീത സ്ഫോടനത്തോടെ കാനഡയിലും യുഎസിലും ശൈത്യം കനക്കുമെന്ന് റിപ്പോർട്ട്. ഉത്തരധ്രുവത്തിനടുത്തുള്ള അന്തരീക്ഷത്തിൽ ഉയരത്തിൽ രൂപം കൊള്ളുന്ന തണുത്ത വായുവിൻ്റെ വലിയൊരു ചാക്രിക രൂപമാണ് സ്ട്രാറ്റോസ്ഫെറിക് പോളാർ വോർട്ടക്സ്. ഉത്തരാര്‍ധ ഗോളത്തില്‍ വിവിധ പ്രദേശങ്ങളിൽ കൊടും തണുപ്പിന് കാരണമാകുന്ന പ്രതിഭാസമാണ് പോളാർ വോർട്ടെക്സ്. പോളാർ നൈറ്റ് ജെറ്റ് എന്നും ഇതിനെ വിശേഷിപ്പാക്കാറുണ്ട്.
സൈബീരിയയിൽ നിന്നുള്ള ഒരു ആർട്ടിക് വായു പിണ്ഡം തെക്കോട്ട് പ്രയറികൾക്ക് കുറുകെ പതിക്കുകയും വടക്കൻ മെക്സിക്കോ വരെ തുടരുകയും ചെയ്യും, തുടർന്ന് അടുത്ത ആഴ്ചയോടെ കിഴക്ക് ഫ്ലോറിഡയിലേക്കും അറ്റ്ലാൻ്റിക് മേഖലയിലേക്കും വ്യാപിക്കും.
അടുത്ത ആഴ്‌ചയോടെ നോർത്ത് അമേരിക്കയിൽ കുറഞ്ഞ താപനില അനുഭവപ്പെടും. പ്രയറികളിലും വടക്കൻ ഒൻ്റാറിയോയിലും താപനില -40 ഡിഗ്രി സെൽഷ്യവരെയും ശക്തമായ കാറ്റും ഉണ്ടാകും.
പ്രയറികളിലും ഒൻ്റാറിയോയുടെ ചില ഭാഗങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ താപനില -30 മുതൽ -40 വരെ താഴ്ന്ന് ശക്തമായ തണുപ്പ് അനുഭവപ്പെടും. പുറത്തിറങ്ങുന്നവർ മുൻകരുതലുകൾ കൈക്കൊള്ളമെന്ന് വിദഗ്ധർ പറയുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ തെക്ക്, കിഴക്കൻ ഒൻ്റാറിയോ, ക്യൂബെക്കിൻ്റെ ഭൂരിഭാഗം ഭാഗങ്ങളിലും സീസണിലെ ഏറ്റവും ശക്തമായ തണുപ്പ് അനുഭവപ്പെടും.
ഒട്ടാവ, മോൺട്രിയൽ, ക്യൂബെക്ക് എന്നിടങ്ങളിലേക്ക് തിങ്കളാഴ്ച രാത്രിയോടെ ശക്തമായ കാറ്റും താപനില -20 ഡിഗ്രിവരെ താഴുകയും ചെയ്യും. ടൊറൻ്റോയിലെ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ തിങ്കളാഴ്ച രാത്രിയിലെ താഴ്ന്ന താപനില -18 ഡിഗ്രി സെൽഷ്യസായിരിക്കും. ഏതാണ്ട് കാനഡയിലുടനീളം ശക്തമായ തണുപ്പ് അനുഭവപ്പെടും.
പോളാർ വോർട്ടക്സ്; താപനില -40 വരെ താഴും, കാനഡയിലും യുഎസിലും ശൈത്യം കനക്കും

Reading Time: < 1 minute