dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #inflation

വർധിപ്പിച്ച കാനഡ ചൈല്‍ഡ് ബെനിഫിറ്റ്: ജൂലൈ 19-ന് വിതരണം ചെയ്യും

Reading Time: < 1 minute

വർധിപ്പിച്ച കാനഡ ചൈല്‍ഡ് ബെനിഫിറ്റ്(CCB) ജൂലൈ 19-ന് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി. കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) എന്നത് 2018 മുതല്‍ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകൾക്കായി കുടുംബങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ്. ഈ ആനുകൂല്യം മുൻ വർഷത്തെ കുടുംബ അറ്റവരുമാനം, കുട്ടികളുടെ പ്രായം എന്നിവയെ അടിസ്ഥാനമാക്കിയാണ് നൽകുക.
CCB പേയ്‌മെൻ്റ് കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും ക്ലെയിം അംഗീകരിച്ചിട്ടുള്ള അഭയാർത്ഥികൾക്കും താൽക്കാലിക താമസക്കാർക്കും (കഴിഞ്ഞ 19 മാസമായി കാനഡയിൽ ഉള്ളവർ) ലഭിക്കും. യോഗ്യരായ കനേഡിയൻ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കും. എന്നാൽ കാനഡയിലേക്ക് പുതുതായി വരുന്നവരും നവജാതശിശുക്കളുള്ള രക്ഷിതാക്കളും CCB പേയ്‌മെൻ്റുകൾ ലഭിക്കാൻ അപേക്ഷിക്കേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി ആന്വല്‍ കാനഡ ചൈല്‍ഡ് ബെനിഫിറ്റ് പേയ്‌മെന്റ് സര്‍ക്കാര്‍ 7,437 ഡോളറായി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം തുക വര്‍ധിപ്പിക്കുമെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെലവപ്‌മെന്റ്കാനഡ അറിയിച്ചു. 2024 ല്‍ കുട്ടികളുടെ നികുതി അടവ് 4.7 ശതമാനം വര്‍ധിപ്പിക്കും. അതിനാല്‍ ആറ് വയസ്സിന് താഴെയുള്ള കുട്ടിക്ക് പരമാവധി ആനുകൂല്യം 350 ഡോളറായി വര്‍ധിക്കും. അതായത് 7,437 ഡോളറില്‍ നിന്നും 7,787 ഡോളറായി ഉയരും.

2024-2025 വർ‌ഷത്തെ CCB പേയ്‌മെൻ്റ് തീയതികൾ

July 19, 2024
August 20, 2024
September 20, 2024
October 18, 2024
November 20, 2024
December 13, 2024
January 20, 2025
February 20, 2025
March 20, 2025
April 18, 2025
May 20, 2025
June 20, 2025

Leave a comment

Your email address will not be published. Required fields are marked *