dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology #World

ഓപ്പൺ എഐ സിഇഒ സാം ആൾട്ട്‌മാൻ വിവാഹിതനായി, പങ്കാളി പുരുഷ സുഹൃത്ത്

Reading Time: < 1 minute

വാഷിങ്‌ടൺ: ഓപ്പൺ എഐ സിഇഒ സാം ആൾട്ട്‌മാനും ദീർഘകാല പങ്കാളിയായ ഒലിവർ മുൾഹെറിനും വിവാഹിതരായി. ഹവായിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ബുധനാഴ്‌ചയായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ എഐ ഉപയോഗിച്ച്‌ നിർമിച്ച ചിത്രമാണിതെന്ന്‌ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന്‌ അമേരിക്കൻ ചാനലായ ‘എൻബിസി ന്യൂസി’നോട് ആൾട്ട്മാൻ തന്നെ വിവാഹകാര്യം സ്ഥിരീകരിച്ചു. സോഫ്‌റ്റ്‌വെയർ എൻജിനിയറായ ഒലിവർ ഓസ്‌ട്രേലിയൻ പൗരനാണ്‌. ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത് അടുത്തിടെ വിവാദമായിരുന്നു. എന്നാൽ, അഞ്ചു ദിവസത്തിനുശേഷം വീണ്ടും സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി.

Leave a comment

Your email address will not be published. Required fields are marked *