dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

കുടിയേറ്റക്കാരുടെ പിന്തുണ പിയർ പൊലിയേവിന്; കാനഡയിൽ ഭരണമാറ്റത്തിനുള്ള സമയമായി; സർവേ

Reading Time: < 1 minute

കാനഡയിലെത്തുന്ന 10 ൽ ഏഴ് പുതുമുഖങ്ങളും പിയർ പൊലിയേവിനെ പിന്തുണയ്ക്കുന്നതായും രാജ്യത്ത് ഭരണമാറ്റത്തിനുള്ള സമയമാണിതെന്ന് വിശ്വസിക്കുന്നതായും ലെഗർ സർവേ. കാനഡയിലേക്ക് കുടിയേറിയതിന് ശേഷം 45 ശതമാനം കുടിയേറ്റക്കാരും തങ്ങളുടെ രാഷ്ട്രീയ വിധേയത്വം മാറ്റിയതായി സർവേ കണ്ടെത്തി.
തിരഞ്ഞെടുപ്പ് നടന്നാൽ കൺസർവേറ്റീവുകൾക്ക് വോട്ട് ചെയ്യുമെന്ന് 44 ശതമാനവും ലിബറലുകളെ പിന്തുണച്ചത് 26 ശതമാനവും 19 ശതമാനം പേർ എൻഡിപിക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.
കാനഡയിൽ പുതുതായി വരുന്നവർ ആ സമയത്ത് അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യാറുണ്ട്,” 20 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ഒൻ്റാറിയോയിലേക്ക് മാറിയ മനൻ ഗുപ്ത പറഞ്ഞു.  തുടർന്ന് മോശം കുടിയേറ്റ നയങ്ങളും നിലവിലെ സർക്കാരിനോടുള്ള അതൃപ്തിയും തങ്ങളുടെ രാഷ്ട്രീയ വിധേയത്വം മാറ്റുന്നതിന് പ്രധാന കാരണമായി പുതുമുഖങ്ങൾ സർവേയിൽ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *