ഇന്ത്യയുടെ നാഷണൽ ഹൈവേസ് ഇൻഫ്ര ട്രസ്റ്റിൽ ( എൻഎച്ച്ഐടി ) 595 മില്യൺ കാനേഡിയൻ ഡോളർ (438 മില്യൺ ഡോളർ ) നിക്ഷേപം നടത്തി കാനഡയിലെ രണ്ട് പെൻഷൻ ഫണ്ട് ഭീമന്മാർ. ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് എന്നിവരാണ് ഭാരത സർക്കാരിനെ വിശ്വസിച്ച് വൻ തുക നിക്ഷേപം നടത്തിയത്. യഥാക്രമം 298 മില്യൺ ഡോളർ, 297 മില്യൺ ഡോളർ എന്നിങ്ങനെയാണ് ഈ പെൻഷൻ ഫണ്ടുകൾ നിക്ഷേപിച്ചത് . രാജ്യത്തിന്റെ മധ്യ മേഖലയിലെയും കിഴക്ക്, തെക്ക് ഭാഗങ്ങളിലെയും ഏഴു റോഡുകളുടെ വികസനത്തിനാണ് സമാഹരിച്ച മൂലധനം ഉപയോഗിക്കുക.







