ടൊറന്റോ: ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നവരിലൊരാള്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദാണ്. മാര്‍ച്ച് 24ന് കനേഡിയന്‍ പാര്‍ലമെന്റ് ചേരുന്നതിന് മുമ്പേ പുതിയ നേതാവിനെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി നടത്തുന്നത്.
ട്രൂഡോ സര്‍ക്കാരിലെ ഗതാഗത മന്ത്രിയായിരുന്ന അനിത ആനന്ദിന് പ്രധാനമന്ത്രിയാകാനുള്ള സാധ്യതാ പട്ടികയില്‍ മുന്‍നിരയിലാണ്. പഞ്ചാബി- തമിഴ് ദമ്പതിമാരുടെ മകളാണ് 57കാരിയായ അഭിഭാഷക ടൊറന്റോ: ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നവരിലൊരാള്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദാണ്. മാര്‍ച്ച് 24ന് കനേഡിയന്‍ പാര്‍ലമെന്റ് ചേരുന്നതിന് മുമ്പേ പുതിയ നേതാവിനെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി നടത്തുന്നത്.
ട്രൂഡോ സര്‍ക്കാരിലെ ഗതാഗത മന്ത്രിയായിരുന്ന അനിത ആനന്ദിന് പ്രധാനമന്ത്രിയാകാനുള്ള സാധ്യതാ പട്ടികയില്‍ മുന്‍നിരയിലാണ്. പഞ്ചാബി- തമിഴ് ദമ്പതിമാരുടെ മകളാണ് 57കാരിയായ അഭിഭാഷക അനിത ആനന്ദ്. 2019ല്‍ ഓക്ക് വിൽ -ല്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയ അനിത ആനന്ദ് 2021 വരെ പബ്ലിക് സര്‍വീസസ് മന്ത്രിയായിരുന്നു. ട്രഷറി ബോര്‍ഡ് പ്രസിഡന്റ്, നാഷണല്‍ ഡിഫന്‍സ് മന്ത്രി തുടങ്ങിയ പദവികളും വഹിച്ചു. 2021 മുതല്‍ 2023 വരെ പ്രതിരോധ മന്ത്രിയായിരുന്ന അനിതയാണ് റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്‌നുള്ള കാനഡയുടെ സഹായങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രതിരോധ മന്ത്രിയില്‍ നിന്നും ട്രഷറി ബോര്‍ഡിലെത്തിയ അനിതയെ കഴിഞ്ഞ മാസം നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിലാണ് വീണ്ടും ഗതാഗത മന്ത്രിയും ആഭ്യന്തര വ്യാപാര മന്ത്രിയുമായി നിയമിച്ചത്.
അനിതയെ കൂടാതെ ക്രിസ്റ്റിയ ഫ്രീലാന്റ്, മാർക്ക് കാർണി, മെലാനി ജോയ്, ഫ്രാങ്കോയ്‌സ് ഫിലിപ്പ് ഷാംപെയ്ന്‍ തുടങ്ങിയവര്‍ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 45കാരിയായ മെലാനി ജോയിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പേര് ഉയര്‍ന്ന മറ്റൊരാള്‍. മെലാനി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
ട്രൂഡോ മന്ത്രിസഭയിലെ പേരെടുത്ത വനിതയാണ് ക്രിസ്റ്റിയ ഫ്രീലാന്റ്. ഉപപ്രധാനമന്ത്രി കൂടിയായ ഫ്രീലാന്റ് ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സ്ഥാനം രാജിവെച്ചത്. 56കാരിയായ ഫ്രീലാന്റ് ധനകാര്യ മന്ത്രിയുമായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകയായിരുന്നു.
ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായിരുന്ന മാർക്ക് കാർണിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ട്രൂഡോയുടെ പ്രത്യേക ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര വ്യവസായ മന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്‌നാണ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍. നിരവധി കാബിനറ്റ് പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 2015ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
ആനന്ദ്. 2019ല്‍ ഓക്ക് വിൽ -ല്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയ അനിത ആനന്ദ് 2021 വരെ പബ്ലിക് സര്‍വീസസ് മന്ത്രിയായിരുന്നു. ട്രഷറി ബോര്‍ഡ് പ്രസിഡന്റ്, നാഷണല്‍ ഡിഫന്‍സ് മന്ത്രി തുടങ്ങിയ പദവികളും വഹിച്ചു. 2021 മുതല്‍ 2023 വരെ പ്രതിരോധ മന്ത്രിയായിരുന്ന അനിതയാണ് റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്‌നുള്ള കാനഡയുടെ സഹായങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രതിരോധ മന്ത്രിയില്‍ നിന്നും ട്രഷറി ബോര്‍ഡിലെത്തിയ അനീറ്റയെ കഴിഞ്ഞ മാസം നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിലാണ് വീണ്ടും ഗതാഗത മന്ത്രിയും ആഭ്യന്തര വ്യാപാര മന്ത്രിയുമായി നിയമിച്ചത്.
അനീറ്റയെ കൂടാതെ ക്രിസ്റ്റിയ ഫ്രീലാന്റ്, മാർക്ക് കാർണി, മെലാനി ജോയ്, ഫ്രാങ്കോയ്‌സ് ഫിലിപ്പ് ഷാംപെയ്ന്‍ തുടങ്ങിയവര്‍ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്.