തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടില്‍ അകപ്പെട്ട് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു.മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.ജോയിക്കായുള്ള തിരച്ചില്‍ 46 മണിക്കൂർ പിന്നിടുമ്ബോഴാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിനായി നാവികസേനാ സംഘം ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഞായറാഴ്ച ഫയർഫോഴ്സിന്‍റെ സ്കൂബാഡൈവിംഗ് സംഘത്തിന്‍റെ പരിശോധന തത്കാലികമായി അവസാനിപ്പിച്ചിരുന്നു.ശനിയാഴ്ച രാവിലെ പതിന്നോടെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ടാണ് ജോയിയെ കാണാതായത്. പുലർച്ചെ രണ്ടുവരെ അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും തിരച്ചില്‍ നടത്തി. തുടര്‍ന്നു ദേശീയ ദുരന്തനിവാരണ സേന എത്തിയെങ്കിലും തെരച്ചില്‍ ദുഷ്കരമായി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്ബാരത്തിലേക്ക് ഇറങ്ങിയാണ് ഞായറാഴ്ച പരിശോധന നടത്തിയത്.
വിട ചൊല്ലി നാട്; ജോയിയുടെ മൃതദേഹം സംസ്കരിച്ചു

Reading Time: < 1 minute