അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമുള്ള ശ്രീരാമവിഗ്രഹം ആയിരിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ്.ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. ശ്രീരാമന്റെ വലിയ വിഗ്രഹം അന്നേദിവസം പ്രതിഷ്ഠിക്കും.
അതിനിടെ, ഡല്‍ഹിയില്‍ നിന്നും അയോധ്യയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസിന്റെ ആദ്യഘട്ടം ശനിയാഴ്ച തുടങ്ങും. ജനുവരി 11 മുതല്‍ അഹമദാബാദില്‍ നിന്നും അയോധ്യയിലേക്കും 15 മുതല്‍ മുംബൈയില്‍ നിന്നും അയോധ്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും.
രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍നിന്ന് കാശിയിലേക്ക്’രാംജ്യോതി’ കൊണ്ടുവരുന്നത് രണ്ടു മുസ്ലീം സ്ത്രീകള്‍ ആയിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വാരണാസി സ്വദേശികളായ നസ്നീൻ അൻസാരി, നജ്മ പര്‍വീണ്‍ എന്നിവരാകും രാംജ്യോതി കൊണ്ടുവരിക. മുസ്ലിം വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെ ഇവര്‍ രാംജ്യോതി കൊണ്ടുപോകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ഈ രണ്ടു സ്ത്രീകളും അയോധ്യയിലേക്ക് പുറപ്പെടും. കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടല്‍പുരി മഠത്തിലെ മഹന്ത് ബാലക് ദാസും ഇവരുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.മഹന്ത് ശംഭു ദേവാചാര്യയാണ് രാമജ്യോതി സ്ത്രീകള്‍ക്ക്കൈമാറുക.രാമജ്യോതിയുമായി ഞായറാഴ്ച യാത്ര തിരിക്കുന്ന ഇവര്‍ ജനുവരി 21 മുതല്‍ രാമജ്യോതി വിതരണം ചെയ്യുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
